സാമ്പത്തിക തർക്കത്തെ തുടർന്ന് കട്ടപ്പന അഗ്നിരക്ഷാ നിലയത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും

Sep 8, 2023 - 13:07
Sep 8, 2023 - 13:09
 0
സാമ്പത്തിക തർക്കത്തെ തുടർന്ന് കട്ടപ്പന അഗ്നിരക്ഷാ നിലയത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും
This is the title of the web page

സാമ്പത്തിക തർക്കത്തെ തുടർന്ന് കട്ടപ്പന അഗ്നിരക്ഷാ നിലയത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും. സേനയിലെ ഡ്രൈവർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സാമ്പത്തിക കേസിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക്  ലഭിച്ചിരുന്നു. നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വാക്കേറ്റത്തിലേയ്ക്കും കത്തിവീശുന്നതിലേയ്ക്കും എത്തിയതെന്നാണ് സൂചന. ബുധനാഴ്ച രാത്രി ഓഫീസിന് സമീപത്തെ മെസിൽ ഭക്ഷണം തയാറാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റവും കത്തിവീശലും ഉണ്ടായത്. സംഭവത്തെ തുടർന്ന് അവധിയിലായിരുന്ന സ്റ്റേഷൻ ഓഫീസർ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2018 ൽ അഗ്നിരക്ഷാ സേനയുടെ പുതിയ ഫയർ എഞ്ചിൻ റേഡിയറ്ററിൽ വെള്ളമൊഴിക്കാതെ ഓടിച്ച് തകരാറിലാക്കുകയും എസ്.ഐ.ആണെന്ന് അവകാശപ്പെട്ട് പാറമടയിൽ നിന്നും പണം പിരിച്ച കേസിൽ പ്രതിയാകുകയും ചെയ്ത ഉദ്യോഗസ്ഥനാണ് തർക്കത്തിനൊടുവിൽ കത്തിവീശിയതെന്നാണ് സൂചന. മൂന്നു വർഷം കൂടുമ്പോൾ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് സ്ഥലം മാറ്റം പതിവാണെന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാൾ ഇവിടെ തുടരുന്നത്, മറ്റ് സേനാംഗങ്ങൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. സേനാംഗങ്ങൾ നഗരത്തിൽ  പലിശയ്ക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.  തർക്കവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടെന്ന് അറിയിച്ച ഉന്നത ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് കൂടുതൽ  വെളിപ്പെടുത്തലിന് തയാറായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow