ഇടുക്കി സഹോദയ അത് ലറ്റിക് മീറ്റ് നവംബർ 6, 7 തീയതികളിൽ നെടുങ്കണ്ടത്ത് നടക്കും.ഉദ്ഘാടന സമ്മേളനം ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്യും.

Nov 5, 2026 - 11:25
 0
ഇടുക്കി സഹോദയ അത് ലറ്റിക് മീറ്റ് 
നവംബർ 6, 7 തീയതികളിൽ നെടുങ്കണ്ടത്ത് നടക്കും.ഉദ്ഘാടന സമ്മേളനം ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്യും.
This is the title of the web page

ഇടുക്കി ജില്ലയിലെ സി ബി എസ് സി സ്കൂളുകളുടെ സംഘടനയായ ഇടുക്കി സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ജില്ലാ അത്ലറ്റിക് മീറ്റ്  -അത്‌ലോസ് 2026 -, നവംബർ 6. 7 തീയതികളിൽ നെടുങ്കണ്ടത്താണ് സംഘടിപ്പിച്ചിരിക്കുന്നത്. കട്ടപ്പന ഡോൺ ബോസ്‌സ്കോ സെൻട്രൽ സ്കൂളാണ് ഈ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.ഇടുക്കി സഹോദയയിലെ 27 സ്കൂളുകളിൽ നിന്ന് 117 ഇനങ്ങളിൽ ആയി ഏകദേശം 1150 കായികതാരങ്ങൾ മേളയിൽ മാറ്റുരയ്ക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നവംബർ 6-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിദ്യാർത്ഥികളിലെ കായികാഭിരുചിയും കഴിവുകളും കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കായികമേഖലയിൽ മികവ് പുലർത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളിലായി ട്രാക്ക്, ഫീൽഡ് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

Slide 1
Slide 2
Slide 1
Slide 2

വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ഫാ. വർഗീസ് ഇടത്തിച്ചിറ, ഇടുക്കി സഹോദയ ട്രഷറർ ഫാ. ജോബി മാതാളികുന്നേൽ,പ്രോഗ്രാം കോർഡിനേറ്റർ ജിബിൻ സി. ഫിലിപ്പ്, പിടിഎ പ്രസിഡന്റ് സണ്ണി സേവ്യർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow