വൈഎംസിഎ സ്ഥാപകൻ സർ ജോർജ്‌വില്യംസിൻ്റെ ഇരുന്നൂറ്റി അഞ്ചാമത് ജന്മദിന ആ ചരണവും അനുസ്‌മരണ സമ്മേളനവും ഫാഷൻ ഡിസൈൻ പ്രോജക്ട് ആരംഭം കുറിക്കലും നടന്നു.

Oct 12, 2026 - 19:12
 0
വൈഎംസിഎ സ്ഥാപകൻ സർ ജോർജ്‌വില്യംസിൻ്റെ ഇരുന്നൂറ്റി അഞ്ചാമത് ജന്മദിന ആ ചരണവും അനുസ്‌മരണ സമ്മേളനവും ഫാഷൻ ഡിസൈൻ പ്രോജക്ട് ആരംഭം കുറിക്കലും നടന്നു.
This is the title of the web page

വൈഎംസിഎ സ്ഥാപകൻ സർ ജോർജ്‌വില്യംസിൻ്റെ ഇരുന്നൂറ്റി അഞ്ചാമത് ജന്മദിന ആ ചരണവും അനുസ്‌മരണ സമ്മേളനവും ഫാഷൻ ഡിസൈൻ പ്രോജക്ട് ആരംഭം കുറിക്കലും നടന്നു. കട്ടപ്പന വൈഎംസിഎ ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പന വൈഎം സിഎ പ്രസിഡൻ്റ് സൽജു ജോസഫ് അദ്ധ്യക്ഷതവഹിച്ചു. സർ ജോർജ് വില്യംസ് അനുസ്‌മരണ സമ്മേളനം മുൻ റീജിയണൽ വൈസ് ചെയർമാൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. താങ്ക്സ്ഗിവിങ്ങ്സ് ഡേയോടനുബന്ധിച്ച് കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിൻ്റെ സഹകരണത്തോടെ നടത്താൻ ആഗ്രഹിക്കുന്ന ഫാഷൻ ഡിസൈൻ പ്രോജക്ട് യോഗത്തിൽ വിശദീകരിച്ചു. വൈഎംസിഎ നാഷണൽ കമ്മിറ്റി മെമ്പർ യു സി തോമസ് സർ ജോർജ് വില്യംസ് പ്രഭാഷണം നടത്തി. പതിനാറാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തെക്കുറിച്ചും ടെക്സ്‌റ്റ യിൽ മേഖലയിൽപ്രവർത്തിച്ചിരുന്ന ജോർജ് വില്യംസ് യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ച് വൈഎം സിഎ ആരംഭിക്കാനുണ്ടായ സാഹചര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ജന്മദിന കേക്ക് മുറിക്കൽ ഇടുക്കി സബ് റീജിയണൽ ചെയർമാൻ സനുവർഗീസ് നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമർപ്പണ പ്രാർത്ഥനയ്ക്ക് കട്ടപ്പന സെൻ്റ് ജോൺസ് സി എസ് ഐ ചർച്ച് വികാരി റവ സതീഷ് വിൽസൺ സമർപ്പണ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ജോർജ്ജുകുട്ടി പൗലോസ് , ഇടുക്കി സബ് റീജിയൺ ജനറൽ കൺവീനർ കെ ജെ ജോസഫ്, വനിതാ ഫോറം അഡ്ഹോക് കമ്മിറ്റി മെമ്പർ അജി ഫിലിപ്പ് സെക്രട്ടറി ടോമി ഫിലിപ്പ് ട്രഷറർ റ്റി എ സണ്ണിഎന്നിവർ ആശംസകളർപ്പിച്ചു. രജിറ്റ് ജോർജ്, ലാൽ പീറ്റർ പിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow