നീലക്കുറിഞ്ഞി വസന്തത്തിന് വിട; ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചത് 75 ലക്ഷം

Oct 12, 2026 - 11:04
 0
നീലക്കുറിഞ്ഞി വസന്തത്തിന് വിട; ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചത് 75 ലക്ഷം
This is the title of the web page

മൂന്നാർ ചൊക്രമുടിയിലെ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു. കഴിഞ്ഞ ആഗസ്റ്റ് 24നാണ് നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നത്. ചൊക്രമുടി മലനിരകളാകെ വയലറ്റ് പരവതാനി വിരിച്ച് 12 വർഷത്തിന് ശേഷമാണ് നീലക്കുറിഞ്ഞി പൂത്തത്. മഴ പെയ്തതോടെ പൂക്കൾ കൊഴിഞ്ഞതിനെ തുടർന്നാണ് നീലക്കുറിഞ്ഞി വസന്തം അവസാനിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂടുതൽ പൂക്കളും നശിച്ചെങ്കിലും കുറിഞ്ഞി കാണാനെത്തുന്നവരെ ഏതാനും ദിവസങ്ങൾകൂടി അതിന് അനുവദിക്കുമെന്ന് അധികൃതർ പറഞ്ഞു. 48 ദിവസം നീണ്ട കുറിഞ്ഞിക്കാലത്ത് വനം വകുപ്പിന് 75 ലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചത്. അരലക്ഷത്തിലധികം പേർ ഇക്കാലയളവിൽ കുറിഞ്ഞി കാണാനെത്തിയെന്നാണ് കണക്ക്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

10-18 വയസ്സുകാർക്ക് 100 രൂപയും 18ന് മുകളിൽ പ്രായമുള്ളവർക്ക് 200 രൂപയുമായിരുന്നു കുറിഞ്ഞി സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക്. ചൊക്രമുടി കൂടാതെ മാട്ടുപ്പെട്ടി , കൊരണ്ടക്കാട് ചിന്നക്കനാൽ അറുപതേക്കർ, മീശപ്പുലിമല എന്നിവിടങ്ങളിലാണ് ഇത്തവണ കൂടുതൽ കുറിഞ്ഞിച്ചെടികൾ പൂവിട്ടത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow