പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും ശിക്ഷ

Oct 10, 2026 - 10:24
 0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും ശിക്ഷ
This is the title of the web page

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും ശിക്ഷ. കോട്ടയം നട്ടാശ്ശേരി ഭാഗത്ത് ലോ കോളേജിന് സമീപം താമസിക്കുന്ന പ്ലാക്കൽ അഭിജിത്തിനെ (23) ആണ് കോടതി ശിക്ഷിച്ചത്. കട്ടപ്പന പോക്സോ കോടതി ജഡ്ജ് ബിൽകുൽ ജി.ആർ ആണ് ശിക്ഷ വിധിച്ചത്. പ്രതി 29 വർഷം കഠിനതടവ് അനുഭവിക്കുന്നതിനൊപ്പം 85000 രൂപ പിഴയും ഒടുക്കണം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയുമായി പ്രണയം നടിച്ച് അതിജീവിതയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയി പീഡിപ്പിച്ചു എന്നതാണ് കേസ്. 2022ൽ വാഗമൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്ന് ഇൻസ്പെക്ടറായിരുന്ന സുധീർ കെ ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പോലീസ് ഉദ്യോഗസ്ഥരായ ആതിര എം.ജി, ആശാ മോൾ എം.ആർ, ദീപ വി.ആർ, ദൂരെ രാജ് പി, അഭിലാഷ് മോൻ പി.ഡി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow