മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റിയുടെ അധ്യാപക അവാര്‍ഡ് വിതരണം നടന്നു.
കട്ടപ്പന: മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റിയുടെ അധ്യാപക അവാര്‍ഡ് വിതരണം നടന്നു. ലബ്ബക്കട ജെപിഎം കോളേജില്‍ നടന്ന പരിപാടി കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോലി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയ കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനെയും കട്ടപ്പന ഗവ. ട്രബൽ സ്‌കൂൾ പ്രിൻസിപ്പാൾ മിനി ഐസക്,ജെപിഎം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ജോണ്‍സണ്‍, പുളിയന്‍മല ക്രൈസ്റ്റ് കോളേജ് അധ്യാപകന്‍ പ്രൊഫ. പി വി ദേവസ്യ, ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജിജിമോള്‍ മാത്യു, വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ് അധ്യാപിക ജിജാമോള്‍ എബ്രഹാം, യുപിഎസ് പ്രഥമാധ്യാപകന്‍ ബിനോയി മാത്യു, വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ജെസി മരിയ, വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ അന്‍സീന,റിട്ടയേഡ് ഹെഡ്മാസ്റ്റർ തോമസ് ജോസഫ്,റിട്ടയേഡ് ഹെഡ്മിസ്ട്രസ് സി എം മേരിക്കുട്ടി എന്നിവർക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോലി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി പ്രസിഡൻ്റ് ജേക്കബ് കോര അധ്യക്ഷനായിരുന്നു, JPM കോളജ് മാനേജർ ഫാ. ഡോ. ജോൺസൺ മുണ്ടിയത്ത്,അമൽ മാത്യു, Ad ജോർജ് വേഴമ്പത്തോട്ടം തുടങ്ങിയവർ സംസാരിച്ചു.ലൂക്ക ജോസഫ്, ഡോ. എം ജെ വിജയ്, VD അബ്രഹാം, ഫാ. പ്രിൻസ് തോമസ് എന്നിവര്‍ പങ്കെടുത്തു.

