വണ്ടൻമേട് കൊച്ചറയിൽ ക്ഷേത്രത്തിൽനിന്ന് തിരുവാഭരണങ്ങൾ കവർന്ന കേസിൽ മുൻ പൂജാരി അറസ്‌റ്റിൽ.
വണ്ടൻമേട് കൊച്ചറയിൽ ക്ഷേത്രത്തിൽനിന്ന് തിരുവാഭരണങ്ങൾ കവർന്ന കേസിൽ മുൻ പൂജാരി അറ സ്‌റ്റിൽ.കൊല്ലം എഴുകോൺ വൈശാഖം വീട്ടിൽ കെ.യു.മിഥുൻ(39) ആണ് വണ്ടൻമേട് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ജനുവരിയിൽ കൊച്ചറ ശ്രീധർമശാസ്‌താ ക്ഷേത്ര ത്തിൽ നിന്ന് 59 ഗ്രാം സ്വർണാഭര ണങ്ങളാണ് ഇയാൾ കവർന്നത്. ജനുവരി ആറു മുതൽ 18 വരെ യുള്ള തീയതികളിൽ ഇയാൾ ക്ഷേത്രത്തിൽ പൂജാരിയായി പ്രവർത്തിച്ചിരുന്നു. പൂജാരിമാർക്കു താമസിക്കാനുള്ള മുറിയുടെ പണികൾ നടക്കുന്നതിനാൽ ഓഫീസ് മുറിയിലാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്. ഈ മുറിയിലായിരുന്നു സ്വർണം സൂക്ഷി ച്ചിരുന്നതും. കവർച്ചയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാൾ പിന്നീട് തിരികെയെത്തിയില്ല.
ക്ഷേത്രച്ചടങ്ങുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ ആഭരണങ്ങൾ എടുക്കാൻ അലമാര തുറന്നപ്പോഴാണ് അവ നഷ്‌ടപ്പെട്ടതായി മനസ്സിലായത്. അലമാരയുടെ താക്കോൽ ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ നായരുടെ കൈവശമാ യിരുന്നതിനാൽ അദ്ദേഹം അറിയാതെ സ്വർണം നഷ്ടപ്പെടില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതോടെ ഇദ്ദേഹം ഒരേക്കർ സ്ഥലം വിറ്റ് 60 ഗ്രാം സ്വർണാഭര ണം ക്ഷേത്രത്തിനു വാങ്ങി നൽകി.
പ്രതിയെ പിടികൂടാനും തന്റെ നിരപരാധിത്വം തെളിയിക്കാനുമായി വണ്ടൻമേട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നു നടന്ന അന്വേഷണത്തി ലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

