യുവതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുമെന്ന് അപു ജോണ്‍ ജോസഫ്. ജില്ലയിലെ കര്‍ഷകര്‍ക്ക് റബ്ബര്‍ പുനര്‍നടീല്‍ പരിശീലനം നടത്തി
യുവതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് . വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു . ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കേര പദ്ധതിയുടെ ഭാഗമായി റബ്ബര്‍ പുനര്‍നടീല്‍ കര്‍ഷകര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കും .യുവതലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് റബ്ബര്‍ പുനര്‍നടീല്‍ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.തൊടുപുഴ കെഎഡിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. ദീപക് അധ്യക്ഷനായി.
കേര റീജണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് റീജണല്‍ പ്രോജക്ട് ഡയറക്ടര്‍ സാഹില്‍ മുഹമ്മദ്,റബ്ബര്‍ ബോര്‍ഡ് റിട്ട. ഡി.ഒ വി.ജി. സന്തോഷ് ,അജാസ് കെ. ബാവ, മേരിക്കുട്ടി ബേബി, രഞ്ജിനി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഇരുന്നൂറോളം കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

