വണ്ടിപ്പെരിയാറിൽക്ഷേത്രം കേന്ദ്രീകരിച്ച് മോഷണം. ഓട്ട് ഉരുളി, വിളക്ക്, വെള്ളി കുടം, നേർച്ച പെട്ടി ഉൾപ്പെടെ 5 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി.വണ്ടിപ്പെരിയാർ പോലീസ് അന്വേഷണമാരംഭിച്ചു.
ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ക്ഷേത്രങ്ങൾ കുത്തിത്തുറന്നുള്ള മോഷണം വണ്ടിപ്പെരിയാറിൽ റിപ്പോർട്ട് ചെയ്‌തിരിക്കു കയാണ് വണ്ടിപ്പെരിയാർഅയ്യപ്പൻ കോവിൽ മാട്ടും കൂട് ഭാഗത്ത് സ്ഥിതിചെയ്യുന്ന മെച്ചേരിയിൽ വീട്ടിൽ രവി എന്നയാളുടെ കുടുംബ ക്ഷേത്രമായ ആഞ്ഞിലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ വിളക്ക് നേർച്ചപ്പെട്ടി ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന മുറി കുത്തിത്തുറന്ന് ആണ് മോഷണം നടന്നത്.
15 ഓട്ട് വിളക്ക് വലിയ ഉരുളി 2 വെള്ളി കുടം , ചെറിയ നെയ്യ് വിളക്കുകൾ പിച്ചള കുട്ടഹം 5 പിച്ചള ചട്ടുകം നേർച്ച പെട്ടി ഉൾപ്പെടെ 5 ലക്ഷം രൂപയുടെ മോഷണം ആണ് നടന്നിരിക്കുന്നത്.ദിവസവും രാവിലെ ക്ഷേത്രത്തിൽവിളക്ക് കത്തിക്കുവാൻ എത്തുന്ന വീരൻ എന്നയാളാണ് സംഭവം കാണുന്നത്.തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത് അനുസരിച്ച് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു ഡോഗ്സ്കോഡ് വിരലടയാള വിദഗ്ധർ എന്നിവർ സംഭവം സ്ഥലത്തെത്തി പരിശോധന നടത്തി.
ഇത്തരത്തിലുള്ള മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും സബ്ഇൻസ്പെക്ടർ അക്ബർ സാദിഖ് പറഞ്ഞു ഇതോടൊപ്പം തന്നെ നെല്ലിമലയിൽ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന പാത്രങ്ങളുമായി കടന്നു കളഞ്ഞ ഒരു പരാതി കൂടി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുമുണ്ട്.

