ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

Oct 8, 2026 - 13:18
 0
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
This is the title of the web page

വോട്ടവകാശം സംരക്ഷിക്കണമെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവക്കണമെന്നും ആവശ്യപ്പെട്ട് ധർമ്മ സമരത്തിന് നേതൃത്വം നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.. രാജീവ്‌ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗം എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നും സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന ആട്ടിമറിച്ചുകൊണ്ട് അധികാരത്തിൽ തുടരാൻ നരേന്ദ്രമോദിക്ക് അവസരം ഒരുക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യത്തിന് അപമാനമാണെന്നും പ്രതിഷേധം ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കോൺഗ്രസ്‌ പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ സിജു ചക്കും മൂട്ടിൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി.തോമസ് മൈക്കിൾ ജോയി പോരുന്നോലി, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, സി എം തങ്കച്ചൻ, പി എസ് മേരിദാസൻ, പ്രശാന്ത് രാജു, സന്തോഷ്‌ ഒലിനാൽ, കെ റ്റി ജയൻ, ബീനാ ടോമി, സോണിയ ജയ്ബി, ലിസി ജോണി, രഞ്ജിനി സജീവ്, സജിമോൾ ഷാജി, ജോസ് കലയത്തിനാൽ, റുബി വേഴമ്പത്തോട്ടം, ജോണി വടക്കേക്കര, അരുൺകുമാർ കപ്പുകാട്ടിൽ, അലൻ സി മനോജ്‌, പൊന്നപ്പൻ അഞ്ചപ്ര, രാധാകൃഷ്ണൻ നായർ, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം, രാജൻ കാലാച്ചിറ, ഷിജോ കാക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow