കേരള സർക്കാരിന്റെ 100-ദിന കർമ്മ പരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന പൊതുജന പങ്കാളിത്ത്വത്തോടെയുള്ള മാലിന്യ സംസ്കരണ പരിപാലന ക്യാമ്പയിൻ ആയ "നിർമ്മലം പുതുയുഗ ശുചിത്വം കേരളത്തിൻ്റെ" ജില്ലാതല ഉദ്ഘാടനം 2026-ഒക്ടോബർ 9-ന് നടക്കും.
കേരള സർക്കാരിന്റെ 100-ദിന കർമ്മ പരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന പൊതുജന പങ്കാളിത്ത്വത്തോടെയുള്ള മാലിന്യ സംസ്കരണ പരിപാലന ക്യാമ്പയിൻ ആയ "നിർമ്മലം പുതുയുഗ ശുചിത്വം കേരളത്തിൻ്റെ" ജില്ലാതല ഉദ്ഘാടനം 2026-ഒടോബർ 9-ന് നടക്കും.കട്ടപ്പന ടൗൺഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉത്ഘാടനം ചെയ്യും.
സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കുന്ന 5 വർഷം നീണ്ടു നിൽക്കുന്ന മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ ഹ്രസ്വ മദ്ധ്യ ദീർഘകാല മാർഗ്ഗരേഖ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് തലത്തിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള മികച്ച ശുചീകരണ പഞ്ചായത്തുകളെയും, മുൻസിപ്പാലിറ്റികളെയും ആദരിക്കും.മാലിന്യസംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഹരിത കർമ്മ സേന, ശുചീകരണ തൊഴിലാളികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രത്യേക ആദരവ് നൽകും. വിവിധ സ്ഥാപനങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. മാലിന്യ പരിപാലന പ്രവർത്തനങ്ങളെപ്പറ്റി വിദഗ്ദർ കാസ്സുകൾ നയിക്കും.
രാവിലെ 10.30-ന് റോയി കെ.പൗലോസ് എം.എൽ.എ.യുടെ അദ്ധ്യ ക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ: ഡീൻ കുര്യക്കോസ് എം. പി, ചീഫ് വിപ്പ് അബു ജോൺ ജോസഫ്, എഫ്. രാജ എം.എൽ.എ., അഡ്വ:സിറിയക് തോമസ് എം.എൽ.എ.,അഡ്വ. സേനാപതി വേണു എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രൊഫ. ഷീല സ്റ്റീഫൻ ജില്ലാ കളക്ടർ ഡോ:ദിനേശൻ ചെറുവാട്ട് ഐഎഎസ്. പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ പ്രസിഡൻറ് എം.എം.വർഗ്ഗീസ് തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്‌സൺ സബീറ ജലീൽ, ജോയിന്റ് ഡയറക്ടർ ആർ.ഷൈനി എന്നിവർ സംസാരിക്കും.വാർത്താ സമ്മേളനത്തിൽ ജോയി വെട്ടിക്കുഴി, തോമസ് മൈക്കിൾ , സിബി പാറപ്പായിൽ , ആറ്റ്ലി പി.ജോൺ എന്നിവർ പങ്കെടുത്തു.

