നെടുങ്കണ്ടത്ത് കെ എസ് യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവം; പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ
നെടുങ്കണ്ടത്ത് കെ.എസ്.യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പഞ്ചായത്ത് ജീവനക്കാരനെ സസ്പെൻ്റ് ചെയ്തു. പാമ്പാടുംപാറ പഞ്ചായത്തിലെ അകൗണ്ടന്റ് എം എസ് ശരത്തിനെയാണ് സസ്പന്റ് ചെയ്തത്. ഹാജർ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ഇയാൾ വിദ്യാർത്ഥികളെ മർദ്ധിയ്ക്കുന്നതിന് നേതൃത്വം നൽകിയതയാണ് കണ്ടെത്തൽ. നെടുങ്കണ്ടം എം.ഇ.എസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ കെ.എസ്.യു പ്രവർത്തകരെ മർദിച്ചതായി പരാതി ഉയർന്നിരുന്നു.
സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർ റിമാൻഡിൽ ആണ്. സംഭവ ദിവസം പഞ്ചായത്ത് ജീവനക്കാരനായ ശരത്ത് ഹാജർ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങി, വിദ്യാർത്ഥികളെ മർദ്ധിയ്ക്കുന്നതിന് നേതൃത്വം നൽകിയതായാണ് പാമ്പാടുംപാറ പഞ്ചായത്തിന്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് ഇയാളെ സസ്പെൻ്റ് ചെയ്തത്. അതേ സമയം കേസിൽ ഒളുവിൽ പോയ ആറു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്

