ഇടുക്കി വണ്ണപ്പുറത്ത് മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎ യുമായി പിടിയിലായി
ഇടുക്കി വണ്ണപ്പുറത്ത് മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎ യുമായി പിടിയിലായി.വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരാണ് അറസ്റ്റിലായത്.പ്രതി റാഫി വണ്ണപ്പുറം പഞ്ചായത്ത് 16ാം വാർഡംഗം ഷെമീറയുടെ ഭർത്താവാണ്.വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്‍പി സ്‍ക്വാഡും കാളിയാര്‍ പൊലീസും ചേര്‍ന്നാണ് നടപടി .പ്രതികളിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം മടങ്ങുമ്പോൾ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ ഇവർക്കെതിരെ മുദ്രാവാക്യം വിളിച്ചു.

