‘ഓപ്പറേഷൻ തൂഫാൻ 2.0’: കട്ടപ്പന നഗരസഭയിൽ തദ്ദേശതല ഉദ്ഘാടനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു
ലഹരി ഉപയോഗം, വിൽപ്പന, കൈവശംവെക്കൽ എന്നിവയ്‌ക്കെതിരെ കേരള പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയിൽ പദ്ധതിയുടെ തദ്ദേശതല ഉദ്ഘാടനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.നഗരസഭ അങ്കണത്തിൽ ചെയർമാൻ ജോയ് വെട്ടിക്കുഴി തൂഫാൻ പതാക ഉയർത്തി. തുടർന്ന് കട്ടപ്പന സബ് ഇൻസ്‌പെക്ടർ. അജേഷ് വിജയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംസ്ഥാന തല ഉദ്ഘടനത്തിന്റെ ലൈവ് സ്ട്രീമിങ് നഗരസഭ കോൺഫറൻസ് ഹാളിൽ നടത്തി. തുടർന്ന് നടന്ന സമ്മേളനം ചെയർമാൻ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്രീ.സിബി പാറപ്പായി, ശ്രീമതി.ബീന സിബി, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു സെക്രട്ടറി അജി കെ. തോമസ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ നന്ദിയും പറഞ്ഞു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാധാന്യവും യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരി ഉപയോഗം തടയുന്നതിനുള്ള നടപടികളുടെ ആവശ്യകതയും ക്ലാസിൽ വിശദീകരിച്ചു.നഗരസഭാ ജീവനക്കാർ , പോലീസ് ഉദ്യോഗസ്ഥർ,അംഗൻവാടി അധ്യാപകർ, എന്നിവർക്കൊപ്പം പുളിയന്മല ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.നഗരസഭയിലെ 35 വാർഡ്കളിലും വാർഡ് തല ജാഗ്രത സമിതികൾക്കും രൂപം നൽകിയിട്ടുണ്ട്.

