കൊലക്കേസിൽ നിർണായക തെളിവ് നൽകിയ കട്ടപ്പന സ്വദേശി പ്രദീപിന് ജില്ലാ പോലീസ് മേധാവിയുടെ ആദരം.

Sep 28, 2026 - 20:06
 0
കൊലക്കേസിൽ നിർണായക തെളിവ് നൽകിയ കട്ടപ്പന സ്വദേശി പ്രദീപിന് ജില്ലാ പോലീസ് മേധാവിയുടെ ആദരം.
This is the title of the web page

കട്ടപ്പനയിൽ ആഗസ്റ്റ് 26 ന് നടന്ന കൊലപാതകത്തിൽ പോലീസിന് നിർണായക സഹായം നൽകിയത് ഓട്ടോ റിക്ഷ തൊഴിലാളിയായ പടിഞ്ഞാറേതിൽ പ്രദീപാണ്. അന്വേഷണത്തിൽ നിർണായകമായ വിവരങ്ങളും തെളിവുകളും കൈമാറിയ പ്രദീപിനെ ജില്ലാ പോലീസ് മേധാവി പ്രശംസാപത്രം നൽകിയാണ് ആദരിച്ചത്.കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ കടത്തിണ്ണയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ 45കാരനായ, മുഴയൻ കുഞ്ഞുമോൻ എന്നറിയപ്പെട്ടിരുന്ന കുഞ്ഞുമോൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടക്കത്തിൽ ദുരൂഹമായി മാറിയ മരണത്തിൽ, കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസിന് നിർണായക സഹായമായത് കട്ടപ്പന വെട്ടിക്കുഴക്കവല പടിഞ്ഞാറേതിൽ വീട്ടിൽ പ്രദീപ് നൽകിയ വിവരങ്ങളും തെളിവുകളുമായിരുന്നു.പ്രദീപിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. രഹസ്യാന്വേഷണവും ശാസ്ത്രീയ അന്വേഷണ രീതികളും പിന്തുടർന്ന് പോലീസ് ഒടുവിൽ കൊലപാതകം തെളിയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേസിന്റെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച പ്രദീപിനെ ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിലാണ് ആദരിച്ചത്.ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് പ്രദീപിന് പ്രശംസാപത്രം കൈമാറി.ഒരു കൊലപാതകക്കേസിന്റെ ചുരുളഴിക്കാൻ പോലീസിനൊപ്പം നിർണായകമായി നിന്ന ഒരു പൗരന്റെ ഇടപെടലിനുള്ള അംഗീകാരം കൂടിയായി മാറുകയാണ് പ്രദീപിനുള്ള ഈ ആദരം.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow