പൂപ്പാറയിൽ തേയില തോട്ടത്തിന് സമീപത്തെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.

Sep 21, 2026 - 19:38
 0
പൂപ്പാറയിൽ തേയില തോട്ടത്തിന് സമീപത്തെ  കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
This is the title of the web page

പൂപ്പാറയിൽ തേയില തോട്ടത്തിന് സമീപത്തെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലഖാൻ സിംഗ് മാർക്കം, ഭാര്യ സുനിയ മാർക്കം എന്നിവരെയാണ് കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിക്കുന്ന വീടിനു സമീപത്തെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ സുനിയയുടെ മൃതദേഹം കുളത്തിൽ കണ്ടത്. തുടർന്ന് ശാന്തൻപാറ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി കുളത്തിലെ വെള്ളം വറ്റിച്ച ശേഷമാണ് ലഖാൻ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പൂപ്പാറയിൽ ജോലി തേടിയെത്തിയ ഇരുവരും തേയില ചെരുവിന് സമീപത്തെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow