കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച കർഷക മാർച്ചും കൂട്ടധർണ്ണയും നടക്കും

Sep 10, 2026 - 21:05
 0
കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച കർഷക മാർച്ചും കൂട്ടധർണ്ണയും നടക്കും
This is the title of the web page

രാസവളത്തിൻ്റെ അമിതമായ വില വർദ്ധനവിന് എതിരെയും, രാസവളങ്ങളുടെ ലഭ്യതക്കുറവിനും സബ്സീഡികൾ വെട്ടിക്കുറച്ചതിനെതിരെയും കേന്ദ്രസർക്കാരിൻ്റെ കർഷകവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും ആണ് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും. കൃഷിയെ സംരക്ഷിക്കു. കർഷകരെ രക്ഷിക്കു. എന്ന മുദ്രാവാക്യം ഉയർത്തി വെള്ളിയാഴ്ച രാവിലെ 10.30 ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നിന്ന് പ്രകടനം ആരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

11 മണിക്ക് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണ റോയി കെ പൗലോസ് MLA ഉദ്ഘാടനം ചെയ്യും. കർഷകകോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ടോമി പാലയ്ക്കൻ അദ്ധ്യക്ഷത വഹിക്കും. AICC മെമ്പർ Adv.E.M ആഗസ്‌തി  മുഖ്യപ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, KPCC സെക്രട്ടറി തോമസ് രാജൻ, കർഷകകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി.ജോസ് മുത്തനാട്ട് അടക്കം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെയും, കർഷകകോൺഗ്രസിന്റെ നേതാക്കൾ ധർണ്ണയിൽ സംസാരിക്കും.വാർത്താസമ്മേളനത്തിൽ  കർഷകകോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ടോമി പാലയ്ക്കൻ ,സംസ്ഥാന ജനറൽ സെക്രട്ടറി, ജോസ് മുത്തനാട്ട്,നേതാക്കളായ ജോയി ഈഴക്കുന്നേൽ,  ജോസ് ആനക്കല്ലിൽ, പി.എസ്‌.മേരിദാസൻ, എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow