കുമളിയിൽ നിന്നും ബാംഗ്ലൂറിലേക്കും, മൂന്നാറിലേക്കും KSRTC ബസ് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് പീരുമേട് MLA അഡ്വ: സിറിയക് തോമസ്ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിനും KSRTC MD ബിനു ശങ്കർ IAS നും നിവേദനം നൽകി.
ടൂറിസം മേഖലക്ക് ഏറെ പ്രാധാന്യമുള്ള കുമളിയിൽ നിന്നും ബാംഗ്ലൂറിലേക്കും മൂന്നാറിലേക്കും ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പീരുമേട് MLA അഡ്വ: സിറിയക് തോമസ് ഗതാഗത വകുപ്പ് മന്ത്രി CP ജോണിനും KSRTC : MD, ബിനു ശങ്കർ l A S നും നിവേദനം സമർപ്പിച്ചത്.ഇക്കാര്യം പരിഗണിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രിഅറിയിച്ചു. ഒപ്പം കൊക്കയാർ പഞ്ചായത്തിലെ മേലോരത്തേക്ക് സർവീസ് നടത്തുന്ന KSRTC ബസ് എല്ലാ ദിവസവും സർവീസ് നടത്തുന്നില്ല അത് ഈ മേഖലയിലെ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുണ്ടെന്നും അതുകൊണ്ട് ഈ ബസ് എല്ലാ ദിവസവും സർവീസ് നടത്തണമേന്നും മന്ത്രിയോട് ആവിശ്യപെട്ടു.
ഇക്കാര്യങ്ങൾ മന്ത്രി അനുഭാവപൂർണ്ണo പരിഹരിക്കാമെന്നും അറിയിച്ചു.ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുൻപ് കൂടുതൽ ബസുകൾ അനുവദിക്കുന്നതിനും, ഡിപ്പോയിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും, ഉപ്പുതറ, ഹെലിബ്രറിയ, കണ്ണംപടി,മുക്കുളം എന്നീ പ്രദ്ദേശത്തേക്കും പുതിയ സർവീസുകൾ നടത്തണമെന്ന്നും MLA മന്ത്രിയോട്ആവിശ്യപെട്ടു,ഈ ആവശ്യവും അനുഭവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിയും KSRTC :MD യും അറിയിച്ചിട്ടു മുണ്ട്.

