ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പോക്സോ കേസ് പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് പിടികൂടി
കുമളി, വെള്ളാരംകുന്ന്, ബാപ്പുജി നഗർ കോളനി ഭാഗത്ത് വാടകവീട്ടിൽ താമസിച്ചുവന്നിരുന്ന ആൽബർട്ട് (48) ആണ് പിടിയിലായത്. ബുദ്ധിമാന്ദ്യം ഉള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 2020ൽ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു.
അഞ്ചു വർഷമായി ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ 9ആം തീയതി രാത്രി തമിഴ്നാട് കോയമ്പത്തൂർ ജില്ലയിൽ മൂത്തേരി പാളയം എന്ന സ്ഥലത്ത് വെച്ച് ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ) പിടികൂടി കുമളി പോലീസിന് കൈമാറി. ബഹു. കട്ടപ്പന സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

