തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടികുറച്ച നടപടി ജില്ലയുടെ വികസനത്തെ ബാധിക്കുന്നതാണെന്ന് സിപിഐ ജില്ലാ നേതൃയോഗം ചൂണ്ടി കാണിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടികുറച്ച നടപടി ജില്ലയുടെ വികസനത്തെ ബാധിക്കുന്നതാണെന്ന് സിപിഐ ജില്ലാ നേതൃയോഗം ചൂണ്ടി കാണിച്ചു. സംസ്ഥാന ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് നല്‍കി വരുന്നുണ്ട്. ഇത് കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന പ്രക്രിയയാണ്. മുന്‍ സർക്കാർ അവതരിപ്പിച്ച ബജറ്റില്‍ 692 കോടി രൂപ ഈ ഇനത്തില്‍ വക കൊള്ളിച്ചിരുന്നു. പുതുക്കിയ ബജറ്റില്‍ ഇത് വെട്ടിച്ചുരുക്കി 177 കോടി ആക്കി മാറ്റി. 515 കോടി രൂപയാണ് നിര്‍ദാക്ഷണ്യം വെട്ടിക്കുറച്ചത്. ഇതിന്റെ ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വന്ന് പെട്ടിട്ടുള്ളത്.
ലൈഫ് ഭവന പദ്ധതി, അംഗനവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയില്‍ മാറ്റിവയ്‌ക്കേണ്ട തുക കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ് അവശേഷിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍ബന്ധിത പദ്ധതികളായ എസ്.എസ്.കെ വിഹിതം, വയോമിത്രം വിഹിതം, ഐ.കെ.എം വിഹിതം തുടങ്ങിയവയ്‌ക്ക് പ്ലാന്‍ ഫണ്ട് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഫലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി.ഇതിനെതിരെ എൽഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടികൾ വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്റ്റ് 4 മുതല് 16 വരെ ജില്ലയിൽ 50 കാൽനട ജാഥകൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ വി ആർ പ്രമോദ് അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി കെ സലിംകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ജോസ് ഫിലിപ്പ് ,ജയാ മധു ,എംകെ പ്രിയൻ,പി മുത്തുപാണ്ടി ,ടി ഗണേശൻ എന്നിവർ പ്രസംഗിച്ചു.





