കട്ടപ്പനപുളിയന്മലയ്ക്ക് സമീപം എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
കട്ടപ്പനപുളിയന്മലയ്ക്ക് സമീപം എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഹിൽടോപ്പിന് സമീപത്ത് വച്ചാണ് വണ്ടൻമേട് സ്വദേശി പ്രസൂൺ പിടിയിലായത്. ഇയാളിൽ നിന്ന് 1.70 ഗ്രാം MDMA യും 8.12 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കട്ടപ്പന പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നും വണ്ടൻമേട്ടിലേക്ക് വരുന്ന വഴിയാണ് ഇയാൾ പിടിയിലായത്.



