അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നും കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടു.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നും കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടു. അയല്‍ സംസ്ഥാനത്ത് നിന്നെത്തിയ വിജയ ഗമാന്‍ഗയാണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രിയാണ് ഒഡീഷ സ്വദേശിയായ വിജയ ഗമാന്‍ഗയെ നാര്‍ക്കോട്ടിക് സംഘം കസ്റ്റഡിയില്‍ എടുത്തത്.ഇയാളുടെ പക്കല്‍ നിന്നും നാല് കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു. നാര്‍ക്കോട്ടിക് ഓഫീസില്‍ എത്തിച്ച പ്രതി ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു.
ഇയാളെ ശുചിമുറിയില്‍ കൊണ്ടുപോകുന്നതിനിടയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നാര്‍ക്കോട്ടിക് ഓഫീസിന് പിറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സംഘം അടിമാലി പോലീസിലും പരാതി നല്‍കി.