പെരിയാര്‍ തീരത്ത്‌ 139 കുടുംബങ്ങള്‍ക്ക്‌ കുടിയിറക്ക്‌ ഭീഷണി

Jul 14, 2026 - 11:07
 0
പെരിയാര്‍ തീരത്ത്‌ 139 കുടുംബങ്ങള്‍ക്ക്‌ കുടിയിറക്ക്‌ ഭീഷണി
This is the title of the web page

പെരിയാര്‍ തീരത്തുള്ള കര്‍ഷകരും വ്യാപാരികളും ഉള്‍പ്പെടെ 139 കുടുംബങ്ങള്‍ക്ക്‌ കുടിയിറക്ക്‌ ഭീഷണി. ആനവിലാസം വില്ലേജില്‍ ഉള്‍പ്പെട്ടവരില്‍ 127 കുടുംബങ്ങള്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലും 12 കുടുംബങ്ങള്‍ ഉപ്പുതറ പഞ്ചായ ത്തിലുമാണ്‌.അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്‌ ഇക്കാര്യത്തില്‍ കലക്‌ടറുടെ നിര്‍ദേശപ്രകാരം 15 ദിവസത്തിനകം നോട്ടീസ്‌ നല്‍കും.പുനരധിവാസവും, ജീവനോപാധിയും നല്‍കാതെ ഒഴിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ്‌ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്‌ ഭരണസമിതി. 17-06-2026ലെ കലക്‌ടറുടെ നിര്‍ദേശപ്രകാരമാണ്‌ 139 കുടുംബങ്ങള്‍ കുടിയിറക്ക്‌ ഭീഷണിയിലായിരിക്കുന്നത്‌.

വീടുകള്‍, വ്യാപാര സ്‌ഥാപനങ്ങള്‍, ആരാധനാലയം ഉള്‍പ്പെടെയാണ്‌ കുടിയിറക്കാന്‍ നിശ്‌ചയിച്ചിരിക്കുന്നത്‌. ആനവിലാസം വില്ലേജില്‍ ഉള്‍പ്പെടെ മൊത്തം റീസര്‍വെ പൂര്‍ത്തിയായ ജില്ലയിലെ വില്ലേജുകളിലാണ്‌ നടപടിക്ക്‌ ശൂപാര്‍ശ. ജില്ലയില്‍ പ്രകൃതിദുരന്ത സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന രീതിയില്‍ പുഴകളും തോടുകളും ജലാശയങ്ങളും കൈയേറി നടത്തിയിട്ടുള്ള മുഴുവന്‍ അനധികൃത നിര്‍മാണങ്ങളും അടിയന്തരമായി പൊളിച്ചുനീക്കാന്‍ മുന്‍ ഇടുക്കി ജില്ലാ കലക്‌ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിനേശന്‍ ചെറുവാട്ട്‌ കര്‍ശന ഉത്തരവിട്ടിരുന്നു. ഗ്രാമപഞ്ചായത്ത്‌, നഗരസഭ സെക്രട്ടറിമാര്‍ക്കാണ്‌ നിര്‍ദ്ദേശം നല്‍കിയിരുന്നത്‌ എന്നാല്‍ തുടര്‍ നടപടി ഉണ്ടായിരുന്നില്ല.ഇപ്പോള്‍ വീണ്ടും ഇത്തരം വീടുകള്‍ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്‌ അടുത്ത ആഴ്‌ച നോട്ടീസ്‌ നല്‍കുമെന്നാണറിയുന്നത്‌. നടപടിക്രമം മാത്രമാണ്‌ എന്നാണ്‌ അധികൃതര്‍ പറയുന്നത്‌. കലക്‌ടറുടെ നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ ഭരണസമിതി യോഗം ചേര്‍ന്ന്‌ ഈ കുടുംബങ്ങള്‍ക്ക്‌ ജീവനോപ ാതിയും പുനരധിവാസവും ഉറപ്പാക്കണമെന്ന്‌ സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. നോട്ടീസ്‌ നല്‍കിയാലും തലമുറകളായി താമസിക്കുന്ന ഈ കുടുബങ്ങളെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം വന്നശേഷമേ നടപടി എടുക്കാവൂ എന്നാണ്‌ കമ്മിറ്റി തീരുമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കലക്‌ടരുടെ നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്ന്‌ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്‌ ഭരണസമിതി എം.എല്‍.എമാര്‍ക്ക്‌ നിവേദനം നല്‍കി.അടുത്ത ആഴ്‌ച്ച തിരുവനന്തപുരത്ത്‌ പോയി മുഖ്യമന്ത്രിയെയും വകുപ്പ്‌ മന്ത്രിമാരെയും വിവരം ധരിപ്പിക്കും. ഒരു കാരണവശാലും ഒരാളെയും വെറും കൈയോടെ കുടിയൊഴുപ്പിക്കാന്‍ കൂട്ട്‌ നില്‍ക്കില്ലെന്നും ഭരണ സമിതി വ്യക്‌തമാക്കി.പ്രശ്‌നം നേരിട്ട്‌ മനസിലാക്കാന്‍ നാളെ പീരുമേട്‌ എം.എല്‍.എ അഡ്വ. സിറിയക്‌ തോമസ്‌ സ്‌ഥലം സന്ദര്‍ശിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow