കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി എം.എം.ടി. ആർദ്രം ഡയാലിസിസ് കുടുംബസംഗമം സംഘടിപ്പിച്ചു

Jun 26, 2026 - 19:42
 0
കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി എം.എം.ടി. ആർദ്രം ഡയാലിസിസ് കുടുംബസംഗമം സംഘടിപ്പിച്ചു
This is the title of the web page

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി എം.എം.ടി. ആർദ്രം ഡയാലിസിസ് കുടുംബസംഗമം ജൂൺ 25-ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് സംഘടിപ്പിച്ചു. പരിപാടി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയിൽ രൂപതാ വികാരി ജനറൽ റവ. ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ആമുഖപ്രഭാഷണം നടത്തി. ഡയാലിസിസ് രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും ആത്മീയ-സാമൂഹിക പിന്തുണയ്ക്കുമായി സംഘടിപ്പിച്ച സംഗമത്തിൽ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. രാമകൃഷ്ണൻ ആർ. മുഖ്യാതിഥിയായി പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൃക്കരോഗം മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാക്കുക എന്നതാണ് എം.എം.ടി. ആർദ്രം പദ്ധതിയുടെ പ്രധാന ലക്ഷ്യം. രോഗികൾക്ക് ചികിത്സാ സഹായത്തിനൊപ്പം മാനസികവും ആത്മീയവുമായ പിന്തുണയും ഉറപ്പാക്കുന്നതിനായി പദ്ധതി പ്രവർത്തിച്ചുവരുന്നു.

Slide 1
Slide 2
Slide 1
Slide 2

ഡയാലിസിസ് രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം പരസ്പര അനുഭവങ്ങൾ പങ്കുവെക്കുന്നതിനും രോഗികൾക്ക് ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതിനും സഹായകമായി. ആർദ്രം പദ്ധതിയിലൂടെ രൂപത നടപ്പാക്കിവരുന്ന കാരുണ്യ-സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്hi പ്രചോദനവും പകരുന്നതായി പരിപാടി മാറി. പരിപാടികൾക്ക് എം എം ടി ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ആന്റോ പേഴും കാട്ടിൽ, എം എം ടി ഹോസ്പിറ്റൽ പി ർ ഓ ബിബിൻ സെബാസ്റ്റ്യൻ കൈതക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

What's Your Reaction?

like

dislike

love

funny

angry

sad

wow