അടിമാലി മണ്ണിടിച്ചില്‍; ദുരന്തബാധിതര്‍ വീണ്ടും പ്രതിഷേധത്തില്‍

Jun 25, 2026 - 16:11
 0
അടിമാലി മണ്ണിടിച്ചില്‍; ദുരന്തബാധിതര്‍ വീണ്ടും പ്രതിഷേധത്തില്‍
This is the title of the web page

അടിമാലി ലക്ഷംവീട് നിവാസികള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. മുടങ്ങിയ വാടക ലഭ്യമാക്കുക, വീടും സ്ഥലവും ലഭ്യമാക്കുന്നതില്‍ ഉറപ്പുവരുത്തുക, 27 കുടുംബങ്ങളെ പുനരധിവസിപ്പിക്കാം എന്ന് പറഞ്ഞത് 9 പേരിലേക്ക് ചുരുങ്ങിയതിന്റെ കാരണം വ്യക്തമാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുടുംബങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. വീട് നല്‍കാമെന്ന് പറഞ്ഞ് തങ്ങളെ പറ്റിക്കുകയാണെന്ന് കുടുംബങ്ങള്‍ ആരോപിച്ചു.

8 മാസങ്ങള്‍ക്ക് മുമ്പായിരുന്നു ദേശിയപാത 85ന്റെ നിര്‍മ്മാണ ജോലികള്‍ നടന്നു വന്നിരുന്ന അടിമാലി ലക്ഷംവീട് ഭാഗത്ത് വലിയ മണ്ണിടിച്ചില്‍ ഉണ്ടായത്. പാതയോരത്ത് നിന്ന് മണ്ണിടിഞ്ഞെത്തിയതോടെ റോഡിന് താഴ് ഭാഗത്തുണ്ടായിരുന്ന കുടുംബങ്ങളുടെ കിടപ്പാടം ഇല്ലാതായി. പ്രദേശവാസിയായ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ നടപടി ആകാതെ വന്നതോടെണ് സമരവുമായി കുടുംബങ്ങള്‍ രംഗത്തിറങ്ങിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വീടിന്റെ വാടക കുടിശികയായതോടെ റോഡ് നിര്‍മ്മാണ കമ്പനിക്ക് മുന്‍പില്‍ കുടുംബങ്ങള്‍ സമരം ആരംഭിച്ചിരുന്നു. മുടങ്ങിയ വാടക കുടുംബങ്ങള്‍ക്ക് നല്‍കിയതോടെ സമരം അവസാനിപ്പിച്ച് വാടക വീടുകളിലേക്ക് മടങ്ങി. വീണ്ടും വാടകയില്‍ കുടിശ്ശിക വന്നതോടെയാണ് വിവിധ ആവശ്യങ്ങളുമായി ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ സമരം ആരംഭിച്ചത്. പുനരധിവാസത്തില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് കുടുംബങ്ങള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow