കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്കും പാസ്പോർട്ട് സേവാ കേന്ദ്രത്തിലേക്കും കടന്നു ചെല്ലുന്ന പ്രധാന പാത നവീകരിക്കണം എന്ന ആവശ്യം ശക്തമാകുന്നു

Jun 22, 2026 - 16:41
 0
കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്കും പാസ്പോർട്ട് സേവാ കേന്ദ്രത്തിലേക്കും കടന്നു ചെല്ലുന്ന പ്രധാന പാത നവീകരിക്കണം എന്ന ആവശ്യം ശക്തമാകുന്നു
This is the title of the web page

കട്ടപ്പന ഇടുക്കി കവല ഹെഡ് പോസ്റ്റ് ഓഫീസിലേക്കും സമീപത്തെ പാസ്പോർട്ട് സേവാ കേന്ദ്രത്തിലേക്കും കയറി ചെല്ലുന്ന പാതയാണ് നവീകരണം ഇല്ലാതെ ദുർഘടം ആയി കിടക്കുന്നത്. മുൻപ് ചെറിയ രീതിയിൽ സോളിംഗ് ചെയ്തിരുന്നു, കാലക്രമേണ ഇതെല്ലാം തകർന്ന്ഈ  റോഡിൽ വലിയ കുണ്ടും കുഴിയും രൂപപ്പെട്ടു. മഴ ശക്തമാകുന്ന വേളയിൽ ഈ പാതയിലൂടെ ചെളി വെള്ളം ഒഴുകി ഇടുക്കി കവല റോഡ് ചെളികുണ്ടായി മാറുന്നുമുണ്ട്.

കേന്ദ്ര ഗവൺമെന്റിന്റെ അധീനതയിലുള്ള ഓഫീസുകൾ ആയതിനാൽ മുനിസിപ്പാലിറ്റിക്കോ എംഎൽഎ ഫണ്ടിൽ നിന്നോ തുക ഈ റോഡിനായി അനുവദിക്കുവാൻ കഴിയില്ല. കേന്ദ്രസർക്കാർ  ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ റോഡിൻറെ നവീകരണം സാധ്യമാകൂ.  മുൻപ് ഇടുക്കി എം പി ഡീൻ കുര്യാക്കോസിനടക്കം ജനപ്രതിനിധികൾ നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഇതുവരെയും ഒന്നുമായിട്ടില്ല എന്നും പറയുന്നു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പാസ്പോർട്ടിന്റെ വിവിധ ആവശ്യങ്ങൾക്കായി ആളുകൾ ഇവിടെ എത്തുന്നതാണ്. സുഗമമായ രീതിയിൽ ഒരു വാഹനം പോലും ഈ വഴി കടന്നു പോകില്ല എന്ന്‌ പ്രദേശവാസികൾ പറയുന്നുണ്ട് അടിയന്തരമായി ഈ റോഡിൻറെ നവീകരണം നടത്തണമെന്ന് കഴിഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow