പത്തനംതിട്ട ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഇടുക്കി വണ്ടിപ്പെരിയാറിൽ പിടിയിലായി.

Jun 18, 2026 - 15:41
 0
പത്തനംതിട്ട ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഇടുക്കി വണ്ടിപ്പെരിയാറിൽ പിടിയിലായി.
This is the title of the web page

പത്തനംതിട്ട ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഇടുക്കി വണ്ടിപ്പെരിയാറിൽ പിടിയിലായി. ഗവി സ്വദേശി വിനോദ് കുമാറിനെ വള്ളക്കടവ് ചെക്പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് - വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പിടി കൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചു.രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്.യുവതി കൂട്ടബലാത്സം​ഗത്തിന് ഇരയായതായി പൊലീസിന് സംശയമുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ. ഇയാൾ മുമ്പും കൊലപാതക കേസിൽ പ്രതിയാണെന്ന് സൂചനയുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow