ലഹരി മാഫിയയെ കുറിച്ചുള്ള വിവരം കൈമാറിയെന്നാരോപണം; ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.
ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച് ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം. ചെറുതോണിയിലെ വ്യാപാരി ജിന്‍സ് ജോണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ചെറുതോണിയിലെ വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയ സംഘം ജിന്‍സിനെ ആക്രമിക്കുകയായിരുന്നു. കാലിന് വെട്ടേറ്റ ജിന്‍സിനെ ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി മാഫിയ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജിന്‍സ് ജോണ്‍ പോലീസിന് കൈമാറിയെന്ന സംശയത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് നിഗമനം. ചെറുതോണി മേഖല കേന്ദ്രീകരിച്ചുളള ലഹരി സംഘത്തിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തില്‍ ഇടുക്കി പോലീസ് കേസെടുത്തു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



