375 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പീരുമേട് പോലീസിന്റെ പിടിയില്‍.

Jun 8, 2026 - 07:41
 0
375 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പീരുമേട് പോലീസിന്റെ പിടിയില്‍.
This is the title of the web page

വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 375 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ഒരാളെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ചെമ്മണ്ണ് സ്വദേശി ചെങ്കമാക്കല്‍ അനസ് ഏലിയാസ് ജയിംസാണ് പോലീസിന്റെ പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നം പിടികൂടിയത്. വില്‍പ്പനക്കായി ചെമ്മണ്ണില്‍ ഉള്ള കടയില്‍ അനസ് സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങള്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പീരുമേട് പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുക്കുകയായിരുന്നു.

പീരുമേട് സി.ഐ ഗോപിചന്ദ്രന്‍, എസ്.ഐമാരായ വിനീത്, പ്രേംകുമാര്‍, സി.പി.ഓമാരായ ജോഷി, ഷിജു, രതീഷ്, എസ്.സിപി.ഓമാരായ അഷ്‌റഫ്, സിനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow