കൊച്ചി മധുര ദേശീയപാതയുടെ ഇരുവശങ്ങളിലും റോഡിലേക്ക് അപകടകരമാംവിധം ചാഞ്ഞുനിന്ന കാടുപടലങ്ങൾ വെട്ടി മാറ്റി സ്വയം സഹായ സംഘങ്ങൾ മാതൃകയായി കട്ടപ്പന നഗരസഭ 34 വാർഡിൽ സ്ഥിതിചെയ്യുന്ന സൗഹൃദ സ്വയം സഹായ സംഘവും യുവ എസ് എച്ച് ജിയും സംയുക്തമായാണ് റോഡിലേക്ക് വളർന്നുനിന്ന കാടുപടലങ്ങൾ വെട്ടി മാറ്റിയത്

Jun 7, 2026 - 19:24
 0
കൊച്ചി മധുര ദേശീയപാതയുടെ ഇരുവശങ്ങളിലും റോഡിലേക്ക് അപകടകരമാംവിധം ചാഞ്ഞുനിന്ന കാടുപടലങ്ങൾ വെട്ടി മാറ്റി സ്വയം സഹായ സംഘങ്ങൾ മാതൃകയായി
കട്ടപ്പന നഗരസഭ 34 വാർഡിൽ സ്ഥിതിചെയ്യുന്ന സൗഹൃദ സ്വയം സഹായ സംഘവും യുവ എസ് എച്ച് ജിയും  സംയുക്തമായാണ് റോഡിലേക്ക് വളർന്നുനിന്ന കാടുപടലങ്ങൾ വെട്ടി മാറ്റിയത്
This is the title of the web page

ദേശീയപാതയിൽ കാണക്കാലിപ്പടി മുതൽ വെള്ളയാംകുടി വരെയുള്ള റോഡിൻറെ ഇരുവശങ്ങളിലും വളർന്നുനിന്ന കാടുപടലങ്ങളാണ് വെട്ടി മാറ്റിയത് കട്ടപ്പന നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളോട് സഹകരിച്ചാണ് സംഘങ്ങൾ ഈ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.

പ്രധാന പാത ആയതിനാൽ നിരവധി വാഹനങ്ങൾ ആണ് രാത്രിയിലും പകലുമായി ഇതുവഴി കടന്നു പോകുന്നത് മഴക്കാലം ശക്തമായിരിക്കെ റോഡിലേക്ക് വലിയ രീതിയിലാണ് കാട് പടലങ്ങൾ വളർന്ന് നിന്നിരുന്നത് ഇത് വാഹന കാൽനട യാത്രക്കാർക്ക് വലിയ അപകടകെണിയാണ് ഉണ്ടാക്കുന്നത് ഈ സാഹചര്യം മനസ്സിലാക്കിയാണ് ഇന്ന് ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കയറ്റിറക്കങ്ങളും വലിയ വളവുകളും ഉള്ള ഒരു പാതയാണ് വളവുകൾ ഉള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ കാടുപടലങ്ങൾ വളർന്നുനിന്നിരുന്നത് ഇവയെല്ലാം വെട്ടി മാറ്റി ഈ പാതയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട് ഇതെല്ലാം പരിഗണിച്ചാണ് ഈ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow