മുതിരപ്പുഴയാറ്റില്‍ മൃതദേഹം കണ്ടെത്തി; മരിച്ചത് ചിത്തിരപുരം സ്വദേശി കുട്ടപ്പന്‍
ചിത്തിരപുരത്ത് നിന്നും കാണാതായ ആളുടെ മൃതദേഹം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തി. ചിത്തിരപുരം സ്വദേശി കുട്ടപ്പന്റെ മൃതദേഹമാണ് മുതിരപ്പുഴയാറ്റില്‍ കണ്ടത്. ചിത്തിരപുരം കല്ലടിവളവ് ഭാഗത്തു താമസിയ്ക്കുന്ന കുട്ടപ്പനെ കഴിഞ്ഞ ദിവസം മുതല്‍ ചിത്തിരപുരം മൂലക്കട ഭാഗത്തു നിന്നാണ് കാണാതായത്. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. രണ്ടുദിവസങ്ങളായി പ്രദേശവാസികളും പോലീസും പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തൂവല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.



