വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ മെറിറ്റ് ഡേ ആഘോഷിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ട്രോഫികളും എൻഡോവ്മെന്റുകളും വിതരണം ചെയ്തു.
സ്കൂൾ മാനേജർ മോൺ. എബ്രഹാം പുറയാറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി രൂപത വികാരി ജനറൽ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനംചെയ്തു.
ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ. ഡോ. ജോർജ് തകിടിയേൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള ഈ വർഷത്തെ എൻഡോവ്മെന്റ് വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ട്രോഫിയും വിതരണവും ഇടുക്കി ഡെപ്യൂട്ടി കളക്ടർ സുജിത് കരുൺ KAS നിർവ്വഹിച്ചു. കട്ടപ്പന ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ. ജോബിൻ സഹദേവൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
കട്ടപ്പന നഗരസഭ കൗൺസിലർ ബീന സിബി, പിടിഎ വൈസ് പ്രസിഡന്റ് ജ്യോതിസ് പാറപ്പുറം, പ്രിൻസിപ്പൽ ജിജി ജോർജ്ജ്, വിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.



