പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നതവിജയം കൈവരിച്ച കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിളിന്റെ മകൾ അൽഫോൻസാ തോമസിനെ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നതവിജയം കൈവരിച്ച കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിളിന്റെ മകൾ അൽഫോൻസാ തോമസിനെ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. കുട്ടിയുടെ വീട്ടിൽ എത്തി ഉപഹാരം നൽകിയാണ് ആശംസകൾ അർപ്പിച്ചത്. ബ്ലോക്ക് കമ്മറ്റിയുടെ ഉപഹാരം എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി കൈമാറി. കഠിനാധ്വാധ്വാനത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയും കൈവരിച്ച വിജയം അധ്യാപകർക്കും മാതാപിതാക്കൾക്കും നാടിനും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിജയം വലിയൊരു വിജയത്തിലേക്കുള്ള തുടക്കം മാത്രമാണ്. ജീവിതത്തിൽ വലിയ സ്വപ്‌നങ്ങൾ കാണുകയും അത് സാക്ഷാൽക്കരിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും ഇ എം അഗസ്തി പറഞ്ഞു. ഷാജി വെള്ളംമാക്കൽ, കെ റ്റി ജയൻ, ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, ബിജു പൊന്നോലി, ജോണി വടക്കേക്കര, ബെന്നി അല്ലേഷ് തുടങ്ങിയവർ അനുമോദനചടങ്ങിൽ പങ്കെടുത്തു.



