ഐ.എച്ച്.ആര്‍ ഡിയുടെ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Jun 2, 2026 - 19:52
 0
ഐ.എച്ച്.ആര്‍ ഡിയുടെ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
This is the title of the web page

ഐ.എച്ച്.ആര്‍ ഡിയുടെ വിവിധ കേന്ദ്രങ്ങളില്‍ 2026 ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(സി.സി.എല്‍.ഐ.എസ്)(1 സെമസ്റ്റര്‍) എന്നീ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി/തത്തുല്യമാണ് യോഗ്യത. 

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍) കോഴ്സിന് ഡിഗ്രിയാണ് യോഗ്യത. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് & സെക്യൂരിറ്റി(പി.ജി.ഡി.സി.എഫ്)(2 സെമസ്റ്റര്‍) കോഴ്സിന്റെ യോഗ്യത ബിടെക്/ബി.എസ്സ്.സി(സി.എസ്)/ബി.സി.എ/എം ടെക്/എം.സി.എ/എം.എസ്സ്.സി(സി.എസ് ) തുടങ്ങിയവയാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ) (1 സെമസ്റ്റര്‍) കോഴ്സിന് പ്ലസ് ടു/തത്തുല്യമാണ് യോഗ്യത. അപേക്ഷാ ഫോറവും പ്രോസെപ്ക്ടസും www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം, അതിന്റെ പ്രിന്റൗട്ടും മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 ന് വൈകിട്ട് 4 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:8547005000

What's Your Reaction?

like

dislike

love

funny

angry

sad

wow