അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

Jun 2, 2026 - 19:49
 0
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍:  അപേക്ഷ ക്ഷണിച്ചു
This is the title of the web page

ഉപ്പുതറ പഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി സെലക്ഷന്‍ ലിസ്റ്റ് തയാറാക്കുന്നതിന് വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  

അപേക്ഷകര്‍ ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസാകാന്‍ പാടില്ല. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രായം 18-46 നും ഇടയില്‍ലായിരിക്കണം. അപേക്ഷയുടെ മാതൃക ജൂണ്‍ 5 മുതല്‍ കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസ് ബോര്‍ഡിലും ഉപ്പുതറ ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കേണ്ട അവസാനതീയതി ജൂണ്‍ 27 വൈകിട്ട് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 252007

What's Your Reaction?

like

dislike

love

funny

angry

sad

wow