കട്ടപ്പനയിൽ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി തടസത്തിനെതിരെ കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ കെഎസ്ഇബി ഓഫീസിൽ നിവേദനം നൽകി.

Jun 2, 2026 - 19:21
 0
കട്ടപ്പനയിൽ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി തടസത്തിനെതിരെ കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ കെഎസ്ഇബി ഓഫീസിൽ നിവേദനം നൽകി.
This is the title of the web page

കട്ടപ്പനയിൽ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി തടസത്തിനെതിരെ കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ കെഎസ്ഇബി ഓഫീസിൽ നിവേദനം നൽകി.തുടർച്ചയായുള്ള വൈദ്യുതി തടസംമൂലം ചെറുകിടവ്യാപാരികൾക്ക് കടകൾ തുറക്കാൻ കഴിയാത്ത അവസ്ഥയാണന്നും നേതാക്കൾ പറഞ്ഞു.

കട്ടപ്പനയിൽ കഴിഞ്ഞ ഒരു വർഷക്കാലമായി തുടർച്ചയായ വൈദ്യുതി മുടക്കം പതിവാണ്.ഓരോ ദിവസവും മെയ്ൻ്റനൻസ് പണിയാണന്ന് പറഞ്ഞ് രാവിലെ 8 മുതൽ 5 വരെ വൈദ്യുതിമുടങ്ങും.ഇതുമൂലം ചെറുകിടവ്യാപാരികൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മുൻപ് പല തവണ പരാതി നല്കിയിരുന്നു. ഇനിയും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളുമായി KSEB മുന്നോട്ട് പോയാൽ ശക്തമായ തുടർസമരങ്ങൾക്ക് വ്യാപാരികൾ തയ്യാറാകുമെന്നും നേതാക്കൾ പറഞ്ഞു.എന്നാൽ ഇടുക്കി ജില്ലയിൽ കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതും മുൻസാമ്പത്തിക വർഷത്തേ വർക്കുകൾ പൂർത്തിയാക്കാൻ കഴിയാത്തതുമാണ് നിരന്തരമായി മെയ്ൻ്റ് നൻസ് പണി നടക്കുന്നതിന് കാരണമെന്ന് കട്ടപ്പന AXE രാഹുൽ MR പറഞ്ഞു.

മർച്ചൻ്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് സാജൻ ജോർജ്,ജനറൽ സെക്രട്ടറി ജോഷി കുട്ടട വൈസ് പ്രസിഡണ്ട്മാരായ ഷമേജ് കെ. ജോർജ്, രാജേന്ദ്ര കുറുപ്പ്, ബൈജു വേമ്പേനി, അസോസിയേഷൻ സെക്രട്ടറിമാരായ രമണൻ പടന്നയിൽ, ബേബി , അനിൽ മോഡേൺ, SR സിബി, മർച്ചൻ്റ് യൂത്ത് വിംഗ് കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് അജിത്ത് സുകുമാരൻ തുടങ്ങി നിരവധി അംഗങ്ങളാണ് നിവേദനം നൽകാൻ എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow