പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കട്ടപ്പനയിൽ അനുമോദിച്ചു

Jun 2, 2026 - 19:19
 0
പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കട്ടപ്പനയിൽ അനുമോദിച്ചു
This is the title of the web page

സീനിയർ ചേംബർ ഇന്റർനാഷണൽ കട്ടപ്പന റീജിയൻ, കട്ടപ്പന നഗരസഭ, മീഡിയ മംഗളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. വിനോദ് പി. വിജയൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ വിവിധ സ്കൂളുകളിൽ നിന്നായി പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ അഭിനന്ദിച്ച ഉദ്ഘാടകൻ, ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ ആത്മവിശ്വാസവും കഠിനാധ്വാനവും അനിവാര്യമാണെന്ന് പറഞ്ഞു.സീനിയർ ചേംബർ ഇന്റർനാഷണൽ കട്ടപ്പന റീജിയൻ പ്രസിഡന്റ് ലെജു പമ്പാവാസൻ, പ്രസിഡന്റ് സാജൻ ജോസഫ്, മുൻ പ്രസിഡന്റ് ജേക്കബ് എബ്രഹാം, ദേവസ്യ ടി എന്നിവർ സംസാരിച്ചു.

നഗരസഭ കൗൺസിലർമാർ, അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് മൊമെന്റോകളും ഉപഹാരങ്ങളും വിതരണം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് കൂടുതൽ പ്രചോദനമേകുന്നതായിരുന്നു അനുമോദനച്ചടങ്ങ്.

What's Your Reaction?

like

dislike

love

funny

angry

sad

wow