കാഞ്ചിയാർ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ടോയ്‌ലറ്റ് കോംപ്ലക്സ് പ്രവർത്തനം പുനരാരംഭിക്കണം എന്ന ആവശ്യം ശക്തമാകുന്നു

May 29, 2026 - 09:52
 0
കാഞ്ചിയാർ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ കാഞ്ചിയാർ  ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ടോയ്‌ലറ്റ് കോംപ്ലക്സ് പ്രവർത്തനം പുനരാരംഭിക്കണം എന്ന ആവശ്യം ശക്തമാകുന്നു
This is the title of the web page

വേനലവധിക്കാലത്ത് നിരവധി വിനോദസഞ്ചാരികളാണ് കാഞ്ചിയാർ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തി മടങ്ങുന്നത്. കേരളത്തിന് അകത്തുനിന്നും പുറത്ത് നിന്നും  ഉൾപ്പെടെ വിനോസഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. എന്നാൽ ഇവർക്ക് വേണ്ട പ്രധാന അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ ടോയ്‌ലറ്റ് സംവിധാനം അഞ്ചുരുളിയിൽ പ്രവർത്തിക്കുന്നില്ല.

വർഷങ്ങൾക്കു മുമ്പ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഇവിടെ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചു. തുടർന്ന് ഇത് ലേലം ചെയ്ത സ്വകാര്യ വ്യക്തിക്ക് നടത്തിപ്പിനുള്ള അനുമതി നൽകി. എന്നാൽ കുറച്ചു മാസങ്ങൾ മാത്രമാണ് ഈ ടോയ്ലറ്റ് കോംപ്ലക്സ്പ്രവർത്തിച്ചത്. ഇതിനുശേഷം ഇതിൻറെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. നിലവിൽ ഇവിടെയെത്തുന്ന വിനോസഞ്ചാരികൾ വലിയ പ്രതിസന്ധിയാണ് ടോയ്ലറ്റിന്റെ അഭാവം മൂലം നേരിടുന്നത്. സ്ത്രീകളും കുട്ടികളും അടക്കം ഇവിടെയെത്തുന്നുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ മേഖലയിൽ മറ്റ് ടോയ്‌ലറ്റിലുള്ള സംവിധാനമില്ല. അത്യാവശ്യഘട്ടങ്ങളിൽ സമീപത്തെ വീടുകളെയോ മറ്റോ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിൽ. ഇത് അല്ലെങ്കിൽ കിലോമീറ്റർ താണ്ടി കാഞ്ചിയാർ കക്കാട്ട്കടയിൽ എത്തി സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കണം. അടിയന്തരമായി ഗ്രാമപഞ്ചായത്ത് വിഷയത്തിൽ ഇടപെട്ട് അഞ്ചുരുളിയിലെ ടോയ്ലറ്റ് കോംപ്ലക്സ് തുറന്ന് പ്രവർത്തിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി കഴിഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow