ഇരട്ടയാർ ശാന്തിഗ്രാമിലുള്ള ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് ശാന്തിഗ്രാം സ്കൂൾ സ്റ്റേഡിയത്തിൽ ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊതുജന സഹകരണത്തോടെ പുല്ലു വച്ചു പിടിപ്പിക്കാൻ തീരുമാനമായി.
ഇരട്ടയാർ ശാന്തിഗ്രാമിലുള്ള ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് ശാന്തിഗ്രാം സ്കൂൾ സ്റ്റേഡിയത്തിൽ ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊതുജന സഹകരണത്തോടെ പുല്ലു വച്ചു പിടിപ്പിക്കാൻ തീരുമാനമായി.
ഒരു കോടിയോളം രൂപാ ചിലവൊഴിച്ചു നിർമ്മിച്ച ഈ സ്റ്റേഡിയത്തിന്റെ തറ പൂർണമായും നിരപ്പ് അ ല്ലാത്തതിനാൽ ഇവിടെ കളിക്കുന്നവർക്ക് പലപ്പോഴും പരിക്ക് പറ്റുന്നുണ്ട്. കൂടാതെ വേനൽ കാലത്തെ രുക്ഷമായ പൊടി ശല്യവും മഴകാലത്തെ ഗ്രൗണ്ടിലെ ചെളിയും ഗ്രൗണ്ട് ലെവൽ ചെയ്തു പുല്ലു വെച്ച് പിടിപ്പിക്കുന്നതിലൂടെ ഒഴിവാകും.ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ റെജി എലിപുലിക്കാട്ടു രക്ഷാധികാരിയായി സംഘാടക സമതി രുപികരിച്ചു ഇതിനായുള്ളു പ്രവർത്തനം ആരംഭിച്ചു. ഏകദേശം 1ലക്ഷം രൂപാ ചെലവ് പ്രതീക്ഷിക്കുന്ന ഈ സംരംഭം പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.ഗ്രൗണ്ട് പൂർണമായും പുല്ലു വെച്ചുപിടിപ്പിക്കുന്നതോടെ ഇവിടെ പ്രാക്ടീസ് ചെയ്യുന്ന കായിക താരങ്ങൾക്ക് വളരെ ഉപകാരപ്രദമാകും