ആവേശം വിതറി കട്ടപ്പന ഫെസ്റ്റ് 2K26- മുന്നേറുന്നു. വിനോദങ്ങളുടെയും കാഴ്ചവിസ്മയങ്ങളുടെയും മായാലോകമാണ് കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റ് നഗരിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 7.30ന് സിനിമാതാരം ഫുക്രുവിന്റെ നേതൃത്വത്തിൽ ഡിജെയോടുകൂടിയ ഫോം പാർട്ടി ഫെസ്റ്റ് നഗരിയിൽ അരങ്ങേറും
കട്ടപ്പന ഫെസ്റ്റ് 2K26 ജന പങ്കാളിത്തത്തോടെ മുന്നേറുകയാണ്. കുടുംബങ്ങളായും സുഹൃത്ത് സംഘങ്ങളായും എത്തുന്ന ജനങ്ങൾ ഫെസ്റ്റിനെ സ്വീകരിച്ചു കഴിഞ്ഞു. ഫെസ്റ്റ് നഗരിയിൽ ഇന്നലെ നടന്ന എൻജെഎഫ് ലൈവ് മ്യൂസിക്കൽ ബാൻഡിന്റെ സംഗീതവിരുന്ന് കാണികൾക്ക് നവ്യാനുഭവമായി. മിതമായ ജനപങ്കാളിത്തത്തോടെയെങ്കിലും ആവേശം നിറഞ്ഞ പരിപാടി പ്രേക്ഷകർ ഹൃദയപൂർവ്വം ആസ്വദിച്ചു. പഴയതും പുതിയതുമായ ഹിറ്റ് ഗാനങ്ങൾ ആവേശം വിതറി.
ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായ ഫ്ലവർ ഷോ, മെർമെയ്ഡ് ഷോ, ലൈവ് ബേർഡ് ഷോ എന്നിവ കാണാനായി നിരവധി കുടുംബങ്ങളാണ് ദിനം പ്രതി ഫെസ്റ്റിലേക്ക് എത്തുന്നത്. വിവിധ തരത്തിലുള്ള ഉപഭോക്തൃ സ്റ്റാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഗൃഹോപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, ഭക്ഷ്യവിഭവങ്ങൾ തുടങ്ങി നിരവധി സ്റ്റാളുകളിൽ ആളുകളുടെ വാൻ തിരക്കാണ്.
ലൈവ് ബേർഡ് ഷോ, മെർമെയ്ഡ് ഷോ, മനോഹരമായ ഫ്ലവർ ഷോ, വിവിധ കൺസ്യൂമർ സ്റ്റാളുകൾ എന്നിവയാണ് സന്ദർശകരുടെ പ്രധാന ആകർഷണങ്ങൾ. മെയ് 28 വരെ നീളുന്ന ഫെസ്റ്റിൽ നിരവധി വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വിനോദങ്ങളും കാഴ്ചവിസ്മയങ്ങളും ഒരുമിക്കുന്ന കട്ടപ്പന ഫെസ്റ്റ് എല്ലാ പ്രായക്കാരുടെയും പ്രിയകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ട് 7.30ന് സിനിമാതാരം ഫുക്രുവിന്റെ നേതൃത്വത്തിൽ ഡിജെയോടുകൂടിയ ഫോം പാർട്ടിയാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം. ആവേശം നിറഞ്ഞ കട്ടപ്പന ഫെസ്റ്റ്ലേക്ക് ഏവർക്കും സ്വാഗതം.





