മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ടു
മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ടു.മൂന്നാർ കടലാർ വെസ്റ്റ് സ്വദേശി പഴനി സ്വാമിയുടെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.കഴിഞ്ഞദിവസം വൈകുന്നേരം മേയാൻ വിട്ട പശു തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലയത്തിനു സമീപം തന്നെ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ഒരു വർഷത്തിനിടെ 12 ലേറെ കന്നുകാലികളാണ് കടുവാക്രമണത്തിൽ കടലാർ വെസ്റ്റിൽ മാത്രം തൊഴിലാളികൾക്ക് നഷ്ടമായത്.



