ഉപ്പുതയിൽ കാറിടിച്ച് വീട്ടമ്മക്ക് പരുക്ക്.വളകോട് ചോക്കാട്ട് ഷേർലിജോണിനാണ് പരുക്കേറ്റത്.

May 20, 2026 - 11:46
May 20, 2026 - 12:15
 0
ഉപ്പുതയിൽ കാറിടിച്ച് വീട്ടമ്മക്ക് പരുക്ക്.വളകോട് ചോക്കാട്ട് ഷേർലിജോണിനാണ് പരുക്കേറ്റത്.
This is the title of the web page

ഉപ്പുതയിൽ കാറിടിച്ച് വീട്ടമ്മക്ക് പരുക്ക്.വളകോട് ചോക്കാട്ട് ഷേർലിജോണിനാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ വീട്ടമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 8.30 ഓടെ ഉപ്പുതറ ടൗണിലാണ് അപകടം നടന്നത്. വളകോട് ഭാഗത്ത് നിന്നും വന്ന കാറ് ഫെഡറൽ ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടിയിലും സമീപത്ത് നിന്ന വീട്ടമ്മയേയും ഇടിക്കുകയായിരുന്നു.

 വീട്ടമ്മയെയും സ്കൂട്ടിയേയും ഇടിച്ച ശേഷം വാഹനം  സമീപത്തെ കെട്ടിടത്തിൻ്റെ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. ഇലക്ടിക് സ്കൂട്ടി പൂർണ്ണമായും തകർന്നു. ഫെഡറൽ ബാങ്കിന് സമീപം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു ഷേർലി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചക്കുപള്ളം സ്വദേശിയുടേതാണ് അപകടം ഉണ്ടാക്കിയ കാറ് .വളകോട്ടിലെ തോട്ടത്തിൽ പോയി മടങ്ങിവരുന്ന വഴി ഉപ്പുത ഫെഡറൽ ബാങ്കിന് സമീപത്ത് വെച്ച് ടാറിംഗ് വിട്ട കാറ് വ്യാപാര സ്ഥാപനത്തിൻ്റെ സ്റ്റപ്പ് ഇടിച്ച് തെറിപ്പിച്ച ശേഷമാണ് സ്കൂട്ടിയേയും വീട്ടമ്മയേയും ഇടിച്ചത്. ഡ്രൈവർ ഉറങ്ങി പോയതായാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ വീട്ടമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow