കട്ടപ്പന ഫെസ്റ്റിൽ സന്ദർശക തിരക്കേറുന്നു. കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയ ലോകം ഒരുക്കി കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 28 വരെ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ തുടരും. ഇന്ന് വൈകിട്ട് 7.30 ന് ഹൈറേഞ്ച് റിഥംസ് ഒരുക്കുന്ന മ്യൂസിക്കൽ മെഗാ നൈറ്റ് ഫെസ്റ്റ് നഗരിയിൽ നടക്കും
കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയ ലോകം ഒരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26-ന് സന്ദർശക തിരക്കേറുന്നു. പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം ഓരോ ദിവസവും ആയിരങ്ങളാണ് ഫെസ്റ്റ് നഗരി സന്ദർശിച്ച് മടങ്ങുന്നത്. കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന അതുല്യ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. പൂക്കളുടെ വർണ്ണ വിസ്മയം തീർത്ത ഫ്ലവർ ഷോ, ലൈവ് ബേർഡ് ഷോ, നാലോളം മത്സ്യകന്യകമാർ മാറ്റുക്കുന്ന മർമയിഡ് ഷോ, രുചിയുടെ കലവറ തീർത്ത് മെഗാ ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വാദിക്കാൻ കഴിയുന്ന വ്യത്യസ്ത റൈഡുകളുമായി അമ്യൂസ്മെന്റ് പാർക്ക്, ലൈവ് സ്റ്റേജ് പ്രോഗ്രാമുകൾ എന്നിവയെല്ലാം ഫെസ്റ്റ് നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
വർണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാർന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും കോർത്തിണക്കിയ ലൈവ് ബേർഡ് ഷോ ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന ഈ പ്രത്യേക അവതരണം സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നു.ഇന്ന് വൈകിട്ട് 7.30 ന് ഹൈറേഞ്ച് റിഥംസ് ഒരുക്കുന്ന മ്യൂസിക്കൽ മെഗാ നൈറ്റ് ഫെസ്റ്റ് നഗരിയിൽ നടക്കും.
ഈ അവധിക്കാലം ആഘോഷമാക്കാൻ കുടുംബങ്ങളോടും സുഹൃത്തുക്കളോടും കൂടെ മറക്കാനാവാത്ത നിമിഷങ്ങൾ സൃഷ്ടിക്കാൻ കട്ടപ്പന ഫെസ്റ്റ് 2k26 എല്ലാവരെയും ക്ഷണിക്കുന്നു.





