ജന സഗരമായി കട്ടപ്പന ഫെസ്റ്റ് നഗരി ; കട്ടപ്പന ഫെസ്റ്റ് 2k26 യിൽ സന്ദർശക തിരക്കേറുന്നു
കട്ടപ്പന :കട്ടപ്പനയുടെ മഹോത്സവം കട്ടപ്പന ഫെസ്റ്റ് 2k26 യിൽ സന്ദർശക തിരക്കേറുന്നു. ഓരോ ദിവസങ്ങളിലും സന്ദർശകരുടെ വൻ തിരക്കാണ് ഫെസ്റ്റ് നഗരിയിൽ അനുഭവപ്പെടുന്നത് . പുതുമകൊണ്ടും വ്യത്യസ്തത കൊണ്ടും കട്ടപ്പനയുടെ മഹോത്സവ മാമാങ്കം ആളുകൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഫെസ്റ്റ് നഗരിയിലെ മത്സ്യകന്യക ഷോ ഇതിനോടകം ഏറെ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുകയാണ്.
പ്രായഭേതമന്യേ എല്ലാവരെയും ഒരേപോലെ ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വർണ്ണാഭമായ ഫ്ലവർ ഷോ, ആവേശം നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക്,അപൂർവ്വ പക്ഷികളുമായി ഒരുക്കിയിരിക്കുന്ന ലൈവ് ബേർഡ് ഷോ, രുചി വൈവിധ്യങ്ങളുടെ വിസ്മയം തീർത്ത് മെഗാ ഫുഡ് കോർട്ട് ഫെസ്റ്റിന് വേറിട്ട അനുഭവം പരകരുന്നു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് നയിച്ച സൂപ്പർ ഹിറ്റ് ഗാനമേള ഫെസ്റ്റ് നഗരിയെ ആവേശ ലഹരിയിലാക്കി.
മെയ് 14 വൈകീട്ട് 7.30 പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള. മെയ് 16 വൈകിട്ട് 7.30 ന് പ്രശസ്ത നാടൻപാട്ടു കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന നാട്ടാരങ്ങ് മെഗാ ഫോക്ക് ഷോ തുടങ്ങി വിവിധ ദിവസങ്ങളിൽ ആകർഷണങ്ങളായ പരിപാടികൾ ഫെസ്റ്റ് നഗരിയിൽ നടക്കും. ഈ അവധിക്കാലം ആഘോഷമാക്കാൻ കുടുംബങ്ങളോടും സുഹൃത്തുക്കളോടും കൂടെ മറക്കാനാവാത്ത നിമിഷങ്ങൾ സൃഷ്ടിക്കാൻ കട്ടപ്പന ഫെസ്റ്റ് 2k26 എല്ലാവരെയും ക്ഷണിക്കുന്നു.





