സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്; ഗ്രാമിന് 30 രൂപ കുറഞ്ഞു

May 8, 2026 - 10:40
 0
സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്; ഗ്രാമിന് 30 രൂപ കുറഞ്ഞു
This is the title of the web page

സ്വർണ വിലയില്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി വലിയ അസന്തുലിതാവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2026 ൻ്റെ തുടക്കം തൊട്ട് സ്വർണ വിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

അതിനൊപ്പം പശ്ചിമേഷ്യൻ സംഘർഷമുണ്ടായതും മറ്റെല്ലാം വിപണിയേയും പോലെ സ്വർണത്തേയും ബാധിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒരു ലക്ഷം കടന്നു തന്നെയാണ് സ്വർണ വില നില്‍ക്കുന്നതെങ്കിലും ഇന്ന് നേരിയ ആശ്വാസത്തിന് വകയുണ്ട്. ഇന്നെലെയായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുകയില്‍ സ്വർണം എത്തിയത്. 1,12,200 രൂപയായിരുന്നു അത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,025 രൂപയായിരുന്നു വില.

ഇന്ന് സ്വർണവിലയില്‍ കുറവുണ്ടായിരിക്കുകയാണ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. സ്വർണ വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് പശ്ചിമേഷ്യൻ യുദ്ധം ഒരു കാരണമാണെന്നാണ് വിദഗ്ധരും ചുണ്ടിക്കാണിക്കുന്നത്. ഇനി വരും ദിവസങ്ങളില്‍ സ്വർണ വിലയില്‍ എത്തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാകുക എന്ന് അറിയാനാണ് വിപണി കാത്തിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow