കാഞ്ചിയാർ അഞ്ചുരുളി ഉന്നതിക്കു സമീപമുള്ള 24 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷൻ വിച്‌ഛേദിക്കണമെന്ന് വ്യക്തമാക്കി കെഎസ്ഇബിക്ക് കത്ത് നൽകിയ വനം വകുപ്പിന്റെ നടപടിക്കെതിരെ കോഴിമല കർഷക അതിജീവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുന്നു
കാഞ്ചിയാർ അഞ്ചുരുളി ഉന്നതിയിൽ താമസിക്കുന്ന 24 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷൻ വിച്‌ഛേദിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടിയെടുക്കുമെന്നും വ്യക്തമാക്കിയാണ് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് വനം വകുപ്പ് കത്ത് നൽകിയിരിക്കുന്നത്. ഈ കത്ത് പിൻവലിക്കണമെന്നും 24 കുടുംബങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ് സമരം നടത്തുന്നത്.
വനം വകുപ്പിന്റെ നടപടിക്കെതിരെ കോഴിമല കർഷക അതിജീവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുന്നു.ഈ മാസംഎട്ടിന് രാവിലെ പത്തുമണിക്കാണ് ഉപരോധ സമരം നടത്തുന്നത് വനം വകുപ്പ് കെഎസ്ഇബിക്ക് നൽകിയ കത്ത് പിൻവലിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
വനാതിർത്തിയുടെ ജണ്ടയ്ക്കു പുറത്ത് സ്ഥിരതാമസക്കാരായ ആളുകളുടെ വൈദ്യുതി കണക്ഷൻ മാറ്റി സ്ഥാപിക്കാൻ വനം വകുപ്പിന്റെ എൻഒസി വേണമെന്ന ഇല്ലാത്തനിയമം കർഷകരുടെമേൽ അടിച്ചേൽപിക്കാനുള്ള വനം വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് സമരം നടത്തുന്നതെന്ന് സമിതി പ്രസിഡന്റ് ഒ.എസ്.ദിലീപ്, സെക്രട്ടറി ചാക്കോ ജോസഫ് എന്നിവർ അറിയിച്ചു.

