ഇടുക്കി ജില്ലാ ഗോജു റിയു കരാട്ടെ ദോ യുടെയും സ്പ്ർട്ടൺസ് മാർഷ്യൽ ആർട്ട്സ് സെൻ്റർ ലബ്ബക്കട കട്ടപ്പന ശാഖയായ ഇടുക്കികവലയിൽ കാസ്പിയൻ ഡോജോ യിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണവും ഡെമോൺസ്ട്രേഷനും നടന്നു
ഇടുക്കി ജില്ലാ ഗോജു റിയു കരാട്ടെ ദോ യുടെയും സ്പ്ർട്ടൺസ് മാർഷ്യൽ ആർട്ട്സ് സെൻ്റർ ലബ്ബക്കട കട്ടപ്പന ശാഖയായ ഇടുക്കികവലയിൽ കാസ്പിയൻ ഡോജോ യിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണവും ഡെമോൺസ്ട്രേഷനും നടന്നു.
സെൻസായി സുഭാഷ് ഇ എസ് സ്വാഗതം പ്രസംഗം നടത്തിയ ചടങ്ങിൽ കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ലീലാമ്മ K. V ഉദ്ഘടാനം നിർവഹിച്ച് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി കട്ടപ്പന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഡെജി പി വർഗ്ഗീസ് ആശംസകൾ അറിയിച്ച് കുട്ടികൾക്ക് ബ്ലാക്ക് ബെൽറ്റ് വിതരണം നടത്തി . സെൻസായി ഗീരിഷ് .M ബെൽറ്റ് ഗ്രേഡിയിഗിന് നേതൃത്വം നൽകി.
സീനിയർ ഇൻസ്ട്രെക്ർ സെൻസായി ഡിക്സൺ തോമസ് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി സെൻസായി ജിബിൻ K ജോർജ്ജ് നന്ദി പ്രകാശനം നടത്തി.ഈ ചടങ്ങിൽ കുട്ടികളുടെ മാതാപിതക്കളും മറ്റു കരാട്ടെ പരിശീലനം നേടുന്ന കുട്ടികളും പങ്കെടുത്ത്. തുടർന്ന് ഡെമോൺസ്ട്രേഷൻ നടന്നു.





