വണ്ടിപ്പെരിയാര്‍ മേഖലയില്‍ പെയ്ത വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം

Apr 30, 2026 - 06:29
 0
വണ്ടിപ്പെരിയാര്‍ മേഖലയില്‍  പെയ്ത  വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം
This is the title of the web page

ഒരു ഇടവേളയ്ക്കുശേഷം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ മേഖലയില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ശക്തമായ മഴക്കൊപ്പം കാറ്റും അനുഭവപ്പെട്ടു. മ്ലാമല സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. വിവരം അറിഞ്ഞെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ കടയിലെ സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

 കൂടാതെ ഈ ഭാഗത്ത് മരങ്ങളും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് ഒടിഞ്ഞു വീണ് ഗതാഗതവും തടസപ്പെട്ടു. മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ പശുമല സ്വദേശി ഗീത സെല്‍വരാജിന്റെ വീട്ടിലെ വയറിങ്ങ് കത്തി നശിക്കുകയും ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. സംഭവ സമയം വീട്ടിരുണ്ടായിരുന്ന ഇവരുടെ മകന്‍ കട്ടിലില്‍ നിന്നും തെറിച്ച് വീണു. വീടിന് സമീപം നിന്നിരുന്ന യൂക്കാലി മരത്തിലും ഇടിമിന്നല്‍ ഏറ്റു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow