ഇടുക്കിയിൽ വയോധിക പാമ്പുകടിയേറ്റ് മരിച്ചു. കാഞ്ഞാർ താനിയ്ക്കപാറയിൽ വിശാലാക്ഷിയാണ് മരിച്ചത്
ഇടുക്കിയിൽ വയോധിക പാമ്പുകടിയേറ്റ് മരിച്ചു. കാഞ്ഞാർ താനിയ്ക്കപാറയിൽ വിശാലാക്ഷിയാണ് മരിച്ചത്. പുരയിടം തെളിക്കുന്നതിനിടെ പാമ്പുകടിയേൽക്കുകയായിരുന്നു. വിശാലാക്ഷി ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. പാമ്പ് കടിച്ച വിവരം തൊട്ടടുത്ത വീട്ടിൽ എത്തി പറഞ്ഞ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു . സമീപവാസികൾ മൂലമറ്റത്തെയും തൊടുപുഴയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.



