അയർലൻഡിൽ നിന്ന് എത്തിയ കട്ടപ്പന സ്വദേശി ആലുവ റെയിൽവേ സ്‌റ്റേഷന് സമീപം കുഴഞ്ഞു വീണു മരിച്ചു.കട്ടപ്പന ഇടുക്കികവല അനിവേലിൽ ജയകുമാർ (49) ആണ് മരിച്ചത്.
അയർലൻഡിൽ നിന്നു നാട്ടിലേക്കു വരുന്നതിനിടെ കട്ടപ്പന സ്വദേശി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന ഇടുക്കി കവല യിൽ അനിവേലിൽ പരമേശ്വരൻ നായരുടെ മകൻ ജയകുമാർ (49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. മൃതദേഹം ജില്ലാ ആശുപ ത്രിയിൽ. കുടുംബസമേതം അയർലൻഡിലാണ് ജയകുമാർ. അവിടെ നിന്ന് അബുദാബി വഴി കൊച്ചിയിലേക്കു വിമാനമാർഗം തനിച്ചാണ് വന്നത്.
അബുദാബി വിമാനത്താവള ത്തിൽ വിശ്രമ സ്ഥലത്തിരുന്നു മയങ്ങിപ്പോയ ജയകുമാറിനു കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറാൻ കഴിഞ്ഞില്ല. തുടർന്നു വിമാനത്താവള അധികൃതർ മുംബൈ യിലേക്കുള്ള വി മാനത്തിൽ കയറ്റിവിട്ടു. 24നു പു ലർച്ചെ 3നു ശേഷം ജയകു മാറിനെ കുറിച്ചുള്ള വിവരങ്ങളൊന്നും വീട്ടുകാർക്കു ലഭിച്ചില്ല. അവർ ഡീൻ കുര്യാക്കോസ് എം പിയുടെ സഹായം തേടി. പൊലീസിനെയും അറിയിച്ചു.
ജയകുമാറിനെ കാണാനില്ലെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം മുംബൈയിൽ നിന്നു ട്രെയിനിൽ ആലുവയിൽ എത്തി യത്. കട്ടപ്പനയിലേക്കു പോകാൻ ബസ് സ്റ്റാൻഡിലേക്കു നീങ്ങു മ്പോഴേക്കും കുഴഞ്ഞുവീണു. ഭാര്യ 10 വർഷമായി അയർലൻഡിലാണ്. 6 മാസം മുൻപാണ് ജയ കുമാർ അവിടേക്കു പോയത്.





